18 നവംബർ 2021

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ 16.8 ശതമാനം വർധനവ്
(VISION NEWS 18 നവംബർ 2021)




കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,919 പേർക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 16.8 ശതമാനത്തിൻ്റെ വർധനവാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 11,242 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡിൽ നിന്ന് മുക്തി നേടിയത്. 98.28 ശതമാനമാണ് നിലവിലെ കൊവിഡ് മുക്തി നിരക്ക്.

നിലവിൽ 1,28,762 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ആകെ കൊവിഡ് കേസുകളുടെ ഒരു ശതമാനമാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 470 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only