01 നവംബർ 2021

ബന്ധുവിനൊപ്പം ജീവിക്കാന്‍ യുവതി പോലീസിനേയും വീട്ടുകാരെയും വട്ടം ചുറ്റിച്ചത് 17 വര്‍ഷം; ആലപ്പുഴ സ്വദേശിനിയെ പാലക്കാട് കണ്ടെത്തി
(VISION NEWS 01 നവംബർ 2021)
ആലപ്പുഴ: 17 വര്‍ഷം മുന്‍പ് നാട്ട് വിട്ട് പോയ ആലപ്പുഴ സ്വദേശിനിയെ പോലീസ് കണ്ടെത്തിയത് പാലക്കാട് നിന്ന്. അധ്യാപക ജോലിയ്‌ക്കെന്ന പേരില്‍ ആന്ധ്യയിലേക്ക് പോയ യുവതിയെ കാണാതാവുകയായിരുന്നു.2004ല്‍ ആന്ധ്രയിലേക്ക് പോയ സമയത്ത് 26 വയസ്സായിരുന്നു യുവതിയുടെ പ്രായം. അവിടെ എത്തിയെന്ന് വീട്ടിലേക്ക് വിളിച്ചു പറഞ്ഞെങ്കിലും പിന്നീട് വിവരങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. വീട്ടുകാര്‍ അവര്‍ ജോലി ചെയ്തിരുന്ന സ്‌കൂളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

2015 ല്‍ ഇവരുടെ പേരിലുള്ള ആധാര്‍ കാര്‍ഡ് മാരാരിക്കുളത്തെ വീട്ടിലെത്തിയതോടെ സംഭവങ്ങളുടെ ചുരുളഴിയുന്നത്. ആധാര്‍ കാര്‍ഡിലെ വിവരങ്ങളില്‍ ഭര്‍ത്താവിന്റെ സ്ഥാനത്ത് അടുത്ത ബന്ധുവിന്റെ പേര് കണ്ടതോടെ അയാളെ ബന്ധപ്പെട്ടെങ്കിലും കാണാതായ യുവതിയെപ്പറ്റി ഒന്നുമറിയില്ലെന്നാണ് പറഞ്ഞത്. പിന്നീട് ആധാറിലെ തമിഴ്‌നാട് നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ആധാറിന് അപേക്ഷിച്ചത് പാലക്കാട് നിന്നാണെന്ന് മനസ്സിലായി.

ഇതിനിടയില്‍ ആന്ധ്രയിലാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി യുവതി ആന്ധ്രയിലെത്തുകയും പല ഭാഗങ്ങളിലെ പബ്ലിക് ബൂത്തുകളില്‍ നിന്ന് ബന്ധുക്കളെ വിളിക്കുകയും ചെയ്തിരുന്നു. കൂടാതെ താന്‍ ആന്ധ്ര സ്വദേശിയെ വിവാഹം കഴിച്ചുെന്ന് അറിയിച്ച യുവതി കുടുംബത്തോടൊപ്പമുള്ള ഫോട്ടോ അയയ്ക്കുകയും ചെയ്തിരുന്നു. ബന്ധുവായ ആള്‍ യുവതിയെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു സംശയിച്ച് വീട്ടുകാര്‍ 2017 ല്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്‌തെങ്കിലും 13 വര്‍ഷം കഴിഞ്ഞതിനാല# കോടതി പൊലീസ് അന്വേഷണത്തിനു നിര്‍ദേശിക്കുകയായിരുന്നു.


ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി.ബെന്നി കേസ് ഏറ്റെടുത്തു അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ യുവതി പാലക്കാട്ട് ഉണ്ടെന്നും ഭര്‍ത്താവെന്ന പേരില്‍ വീട്ടുകാര്‍ക്ക് അയച്ചു കൊടുത്ത ഫോട്ടോ വ്യാജമാണെന്നും മനസ്സിലായി. ഇതിനിടെ ബന്ധുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായും വ്യക്തമായി.

സബര്‍സെല്ലിന്റെ സഹായത്തോടെ ബന്ധു യുവതിയെ വിളിക്കുന്ന രഹസ്യ നമ്പറുകള്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് പോലീസ് സംഘം പാലക്കാട്ടെത്തി ഇവരെ കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കിയ ശേഷം സ്വന്തം ഇഷ്ടപ്രകാരം വിട്ടയക്കുകയും ചെയ്യുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only