12 നവംബർ 2021

കൊവിഡ് 19; രാജ്യത്തെ പുതിയ കണക്കുകൾ
(VISION NEWS 12 നവംബർ 2021)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 12,516 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 4.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആകെ 13,091 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 501 പേർ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് ഉയർന്ന് തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 13,155 പേരാണ് രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ കൊവിഡ് രോഗബാധയിൽ നിന്ന് മുക്തി നേടിയത് ആകെ 3,38,14,080 പേരാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only