15 നവംബർ 2021

കൊവിഡ് 19; രാജ്യത്തെ പുതിയ കണക്കുകൾ
(VISION NEWS 15 നവംബർ 2021)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,229 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,44,47,536 ആയി. രാജ്യത്ത് 1,34,096 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 11,926 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 98.26 ശതമാനമാണ് രാജ്യത്തെ രോഗ മുക്തി നിരക്ക്. 3,38,49,785 പേർ ഇതുവരെ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം പറഞ്ഞു.

കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 125 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 4,63,655 ആയി. അതേസമയം രാജ്യത്ത് വാക്‌സിനേഷൻ 112 കോടി പിന്നിട്ടു. ഇതുവരെ 1,12,34,30,478 ആളുകളാണ് വാക്‌സിൻ സ്വീകരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only