27/11/2021

സീതയായി നവ്യ നായർ; കന്നഡ ദൃശ്യം 2 ട്രയിലര്‍ കാണാം
(VISION NEWS 27/11/2021)
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ദൃശ്യം 2വിന്‍റെ കന്നഡ പതിപ്പ് ട്രയിലര്‍ റിലീസ് ചെയ്തു. രവിചന്ദ്രൻ തന്നെയാണ് നായകനായെത്തുന്നത്. ചിത്രം ഡിസംബർ 10ന് റിലീസ് ചെയ്യും. പി.വാസു സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോർ എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് നിർമിക്കുന്നത്. നവ്യ നായരാണ് മലയാളത്തിൽ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശ ശരത് തന്നയാണ് കന്നഡ റീമേക്കിലും ഐജിയുടെ വേഷത്തിൽ എത്തുന്നത്. പ്രഭുവാണ് സിദ്ദിഖ് വേഷമിട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ ദൃശ്യത്തിന് 2014ലാണ് 'ദൃശ്യ' എന്ന പേരിൽ കന്നഡ റീമേക്ക് ഒരുങ്ങിയത്. പി വാസു തന്നെയായിരുന്നു ആദ്യഭാഗവും സംവിധാനം ചെയ്‌തത്. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

ട്രെയിലർ കാണാം:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only