08 നവംബർ 2021

കാറിൽ കടത്തിയ 200 കിലോ കഞ്ചാവ് പിടികൂടി; യുവതി അടക്കം മൂന്നുപേർ അറസ്റ്റിൽ
(VISION NEWS 08 നവംബർ 2021)
കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലിയിൽ നിന്നും 200 കിലോ കഞ്ചാവ് പിടികൂടി. യുവതി ഉൾപ്പടെ മൂന്നു പേരടങ്ങുന്ന സംഘത്തെ പിടികൂടി. 
രണ്ടു കാറുകളിലായി കടത്തുകയായിരുന്ന കഞ്ചാവാണ് അങ്കമാലി, കറുകുറ്റി പഴയ ചെക്പോസ്റ്റിനു പരിസരത്തു നിന്നും പിടികൂടിയത്. 

പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ സ്വദേശി അനസ്, ഫൈസൽ എന്നിവരാണ് യുവതിക്കൊപ്പം പിടിയിലായത്. അനസും ഫൈസലും നേരത്തെയും കഞ്ചാവു കടത്തു കേസുകളിൽ പിടിയിലായിട്ടുള്ളവരാണ്. ഇരുവരും പ്രദേശത്തെ ലഹരി ഇടപാടിന്റെ കണ്ണികളാണ് എന്ന് പൊലീസ് സൂചിപ്പിച്ചു. 

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് ആന്ധ്രയിൽ നിന്നു കൊണ്ടുവന്ന കഞ്ചാവ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only