25 നവംബർ 2021

സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷ എഴുതാന്‍ കൂട്ടുപോയി; മടക്കയാത്രയില്‍ ഓടുന്ന കാറിലിട്ട് 21 കാരിയെ ബലാല്‍സംഗം ചെയ്തു; സുഹൃത്ത് അറസ്റ്റില്‍
(VISION NEWS 25 നവംബർ 2021)
ലക്‌നൗ: ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ മഥുരയില്‍ വെച്ചായിരുന്നു സംഭവം. 

സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷ എഴുതാനായി ആഗ്രയിലേക്ക് പോയതായിരുന്നു 21 കാരിയായ യുവതി. ഫെയ്‌സ്ബുക്ക് വഴി സൗഹൃദത്തിലായ പ്രതി തേജ്‌വീറും യുവതിക്കൊപ്പം ആഗ്രയിലേക്ക് പോയിരുന്നു. 

പരീക്ഷ കഴിഞ്ഞ് തിരികെ മടങ്ങിവരുംവഴിയാണ് തേജ് വീര്‍ യുവതിയെ പീഡിപ്പിച്ചത്. ബലാല്‍സംഗം ചെയ്തശേഷം മഥുരയ്ക്ക് സമീപം കോസി കാലന്‍ ഏരിയയില്‍ വെച്ച് പ്രതികള്‍ പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചിട്ട് കടന്നു കളഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. 

മുഖ്യപ്രതി തേജ് വീര്‍ ആണ് പിടിയിലായത്. കൂട്ടാളി ദിഗംബറിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എസ്പി ശ്രീഷ് ചന്ദ്ര പറഞ്ഞു. പ്രതികള്‍ ഇരുവരും ഹരിയാന പല്‍വാലിലെ മാന്‍പൂര്‍ ഗ്രാമവാസികളാണെന്നും പൊലീസ് വ്യക്തമാക്കി. 
പെണ്‍കുട്ടിയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. 

പ്രതികള്‍ 25 വയസ്സില്‍ താഴെയുള്ളവരാണെന്ന് പൊലീസ് സൂചിപ്പിച്ചു. 
സമൂഹമാധ്യമത്തിലൂടെ യുവതിയെ പ്രതി പരിചയപ്പെടുന്നതെന്ന് എസ്പി ശ്രീഷ് ചന്ദ്ര  പറഞ്ഞു. പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ച് കാര്‍ പൊലീസ് കണ്ടെടുത്തു.   


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only