02 നവംബർ 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,514 പേർക്ക് കൊവിഡ്
(VISION NEWS 02 നവംബർ 2021)
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നിരക്ക് 98.20 ശതമാനമായി തുടരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവിൽ 1.58 ലക്ഷം സജീവ കേസുകളാണുള്ളത്. 248 ദിവസത്തിനിടയിൽ ആദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയധികം കുറയുന്നത്.

കൊവിഡ് മരണങ്ങളുടെ എണ്ണത്തിലിം ആശ്വാസകരമായ കുറവ് രേഖപ്പെടുത്തി. 251 മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 4,58,437.വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി 12.77 ലക്ഷം വാക്സിൻ ഡോസുകൾ ഞായറാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 106.31 കോടിയായി ഉയർന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only