23 നവംബർ 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7579 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
(VISION NEWS 23 നവംബർ 2021)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7579 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 236 പുതിയ മരണങ്ങളും രേഖപ്പെടുത്തി. രാജ്യത്തെ മൊത്തം കൊവിഡ്‌ -19 കേസുകളുടെ എണ്ണം 3,45,26,480 ആയി. കഴിഞ്ഞ 543 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 4,66,147 ആയി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.79 ശതമാനമായി രേഖപ്പെടുത്തി. കഴിഞ്ഞ 50 ദിവസമായി ഇത് രണ്ട് ശതമാനത്തിൽ താഴെയാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്കും 0.93 ശതമാനമായി രേഖപ്പെടുത്തി. കഴിഞ്ഞ 60 ദിവസമായി ഇത് രണ്ട് ശതമാനത്തിൽ താഴെയാണെന്ന് മന്ത്രാലയം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only