05 നവംബർ 2021

ബിഹാര്‍ വിഷമദ്യ ദുരന്തം: മരണം 24 ആയി; നിരവധി പേര്‍ ചികില്‍സയില്‍
(VISION NEWS 05 നവംബർ 2021)
ഗോപാല്‍ഗഞ്ച്: ബിഹാറില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. ഗോപാല്‍ഗഞ്ച്, വെസ്റ്റ് ചമ്പാരണ്‍ ജില്ലകളിലാണ് ദുരന്തമുണ്ടായത്. നിരവധി പേര്‍ അവശനിലയില്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്. 

വെസ്റ്റ് ചമ്പാരണ്‍ ജില്ലയിലെ ബേട്ടിയയിലെ തെല്‍ഹുവ ഗ്രാമത്തിലാണ് വ്യാജമദ്യം കഴിച്ച് എട്ടുപേര്‍ മരിച്ചത്. ഗോപാല്‍ ഗഞ്ചില്‍ വ്യാജ സ്പിരിറ്റ് കഴിച്ച് 16 പേരുമാണ് മരിച്ചത്. 

ജില്ലാ ഭരണകൂടം ആറു മരണം കൂടി സ്ഥിരീകരിച്ചതോടെയാണ്, ഗോപാല്‍ഗഞ്ചില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നത്. വടക്കന്‍ ബിഹാറില്‍ 10 ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണ് തെല്‍ഹുവയിലുണ്ടായ മദ്യ ദുരന്തം. 

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി മൂന്നു പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ മരണകാരണം സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കൂവെന്നും ഗോപാല്‍ഗഞ്ച് സീനിയര്‍ പൊലീസ് ഓഫീസര്‍ അനന്ത് കുമാര്‍ പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only