26/11/2021

‘വിദ്യാനിധി’ നിക്ഷേപ പദ്ധതി; 29-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
(VISION NEWS 26/11/2021)
കുട്ടികള്‍ക്കായി കേരള ബാങ്ക് ‘വിദ്യാനിധി’ നിക്ഷേപ പദ്ധതി ആവിഷ്ക്കരിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 29-ന് ഉദ്ഘാടനം ചെയ്യും.

കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആവിഷ്ക്കരിച്ച പ്രത്യേക നിക്ഷേപ പദ്ധതി ആണ് കേരള ബാങ്ക് വിദ്യാനിധി. 12 വയസ്സ് മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ സ്വന്തം പേരില്‍ ഈ അക്കൗണ്ട് ആരംഭിക്കാം. സമ്പാദ്യശീലം വളര്‍ത്തുന്നതോടൊപ്പം കുട്ടികളുടെ അത്യാവശ്യ പഠനാവശ്യങ്ങള്‍ക്ക് ആ തുക ഉപയോഗിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only