24 നവംബർ 2021

ഒല ഇലക്ട്രിക്ക് സ്കൂട്ടര്‍ ടെസ്റ്റ് റൈഡ് ക്യാമ്പ് നവംബര്‍ 30 വരെ കൊച്ചിയില്‍
(VISION NEWS 24 നവംബർ 2021)
ഒല ഇലക്ട്രിക്ക് സ്കൂട്ടര്‍ ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് ക്യാമ്പുകള്‍ ആരംഭിച്ചു. കൊച്ചി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ടെസ്റ്റ് റൈഡ് കാമ്പുകള്‍. അടുത്ത ദിവസങ്ങളില്‍ തന്നെ മറ്റു നഗരങ്ങളിലും സംഘടിപ്പിക്കും.

ക്ഷണിക്കപ്പെട്ട ഉപഭോക്താക്കള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഒല എസ്1, എസ്1 പ്രോ സ്കൂട്ടറുകളില്‍ ടെസ്റ്റ് റൈഡിന് അവസരം ഒരുക്കുന്നത്. 20,000 രൂപയോ മുഴുവന്‍ തുകയോ അടച്ച് ബുക്ക് ചെയ്തവര്‍ക്കാണ് മുന്‍ഗണന. ഒല എസ്1 ടെസ്റ്റ് റൈഡ് നടത്തി അനുഭവം പങ്കുവയ്ക്കുന്നതിനായി ക്യാമ്പിന് ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് ക്ഷണമുണ്ട്.

 കൊച്ചിയില്‍ എംജി റോഡിലെ സെന്‍റര്‍ സ്ക്വയര്‍ മാളില്‍ നടക്കുന്ന ടെസ്റ്റ് റൈഡ് ക്യാമ്പ് നവംബര്‍ 30 വരെയാണ്. ലോകത്തെ ഏറ്റവും വലുതും ആധുനിക ടൂ-വീലര്‍ ഫാക്ടറിയായ ഒല ഫ്യൂച്ചര്‍ഫാക്ടറിയിലാണ് എസ്1, എസ്1 പ്രോ സ്കൂട്ടറുകളുടെ ഉല്‍പ്പാദനം. മികച്ച രൂപകല്‍പ്പന, സാങ്കേതിക വിദ്യ, പ്രകടനം തുടങ്ങിയ സവിശേഷതകളെല്ലാം ഒല ഇലക്ട്രിക്ക് സ്കൂട്ടറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നൂതനവും ആകര്‍ഷകവുമായ 10 നിറങ്ങളില്‍ ഒല എസ്1 പ്രോയും അഞ്ച് നിറങ്ങളില്‍ ഒല എസ്1 ഉം ലഭ്യമാണ്. ഒല എസ്1ന് 99,999 രൂപയാണ് എക്സ്-ഷോറൂം വില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only