19 നവംബർ 2021

3,240 കോടിയുടെ കർഷക ക്ഷേമ വികസന പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
(VISION NEWS 19 നവംബർ 2021)
കാർഷിക നിയമം പിൻവലിച്ചതിന് പിന്നാലെ ഉത്തർപ്രദേശിൽ 3,240 കോടിയുടെ കർഷക ക്ഷേമ വികസന പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുന്ദേൽഖണ്ഡിലെ കർഷകർ നേരിട്ടിരുന്ന ജലദൗർലഭ്യം പരിഹരിക്കാനുളള പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 3,240 കോടി രൂപയിലേറെയാണ് പുതിയ പദ്ധതികളുടെ മൊത്തം ചിലവ്. പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ മഹോബ, ഹാമിർപൂർ, ബന്ദ, ലളിത്പൂർ ജില്ലകളിലെ 65,000 ഹെക്ടർ ഭൂമിയിൽ ജലസേചനം നടത്താൻ ഇവ സഹായിക്കും.

അടച്ചിട്ട മുറികളിൽ നിന്ന് ഒരു സർക്കാർ രാജ്യത്തിന്റെ മുക്കിനും മൂലയിലും എങ്ങനെയെത്തുന്നുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ഏഴ് വർഷത്തെ ഭരണമെന്ന് പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു. മുൻ സർക്കാരുകൾക്കെതിരെയും പ്രധാനമന്ത്രി രൂക്ഷ വിമർശനമുയർത്തി. കഴിഞ്ഞ സർക്കാരുകൾ രാഷ്‌ട്രീയത്തിൽ മാത്രം ശ്രദ്ധ ചെലുത്തി. കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഒന്നും ചെയ്തില്ല. 

അവരുടെ ഉന്നമനത്തിനായി ഒരു പരിപാടിയും ആസൂത്രണം ചെയ്തില്ല. മുൻ സർക്കാരുകൾ ഉത്തർപ്രദേശിനെ കൊള്ളയടിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only