02/11/2021

രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഉപ്പുവെള്ളം നിറഞ്ഞ ടാങ്കിൽ തള്ളി : 38 കാരൻ പിടിയിൽ
(VISION NEWS 02/11/2021)
മംഗളൂരു : രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഉപ്പുവെളളം നിറഞ്ഞ ടാങ്കിൽ തള്ളി കൊടും ക്രൂരത. കർണാടകയിലെ മംഗളൂരുവിൽ ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കുട്ടിയെ ടാങ്കിൽ നിന്നും കണ്ടെത്തിയത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. ആ സമയം കുട്ടി വീട്ടിൽ തനിച്ചായിരുന്നു. സംഭവത്തിൽ ബീഹാർ സ്വദേശിയായ 38 കാരനെ പൊലീസ് പിടികൂടി.

ഉണക്കമീൻ ഉണ്ടാക്കുന്ന ജോലിയാണ് കുട്ടിയുടെ മാതാപിതാക്കൾ ചെയ്യുന്നത്. ഇതിനായി ഉപ്പുവെള്ളം ശേഖരിച്ച ടാങ്ക് പെൺകുട്ടിയുടെ വീട്ടിൽ ഉണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മാതാപിതാക്കൾ കുട്ടിയെ കാണാതായതോടെ തിരച്ചിൽ നടത്തുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ടാങ്കിൽ നിന്നും അബോധാവസ്തയിലായ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയൽ എത്തിച്ചു. വൈദ്യ പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചത്.

കുട്ടിയുമായി ബീഹാർ സ്വദേശി ചന്ദനെ കണ്ടതായി തോഴിലാളികൾ അറിയിച്ചതോടെയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി ഇയാൾ സമ്മതിച്ചു. ചികിത്സയിലായിരിക്കുന്ന കുട്ടി ഇപ്പോൾ അപകട നില തരണം ചെയ്തിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only