30/11/2021

പൂനൂർ പുഴയിൽ കാണാതായ പണ്ടാരപറമ്പ് കരുവാരപ്പറ്റ റുഖിയയുടെ (54) മൃതദേഹം കിട്ടി
(VISION NEWS 30/11/2021)പൂനൂർ പുഴയിൽ കാണാതായ പന്തീർപാടം പണ്ടാരപറമ്പ് കരുവാരപ്പറ്റ റുഖിയയുടെ (54) മൃതദേഹം കിട്ടി.ബഷീർ ഷർഖിയുടെ നേതൃത്വത്തിൽ ഷബീർ ചെറുവണ്ണൂർ നിസാർ പി പി , സ്വാലിഹ്, നാസർ. ഉമ്മർ ഇ പി തുടങ്ങി മുപ്പത് അംഗങ്ങളടങ്ങുന്ന IRW വളണ്ടിയർ മാർ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ കാരന്തൂർ കടവിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.

ഈ മാസം പത്തൊമ്പതിനാണ് റുഖിയയെ വീട്ടിൽ നിന്ന് കാണാതാകുന്നത്.തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

കാണാതാവുന്നതിന്റെ തലേ ദിവസം മകളുമായി 2 മണി വരെ സംസാരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. താൻ പുലർച്ചേ അഞ്ചു മണിക്ക് പുറത്തേക്കിറങ്ങുമ്പോൾ വാതിലുകളെല്ലാം പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭർത്താവും മൊഴി നൽകിയിരുന്നു.

6:30 ന് എഴുന്നേറ്റ സമയത്ത് ഉമ്മയെ കണ്ടില്ലെന്നും ഉമ്മയുടെ ആഭരണങ്ങളും പേഴ്സും മേശപ്പുറത്ത് തന്നെ ഉണ്ടായിരുന്നെന്നും മകളും മൊഴി നൽകി.

ഇതിൽ സംശയം തോന്നിയ എസ് ഐ വിൻസന്റ് ഡോഗ് സ്ക്വാഡിനെ കൊണ്ടുവരാൻ നിർദ്ദേശം നൽകുകയുമായിരുന്നു. പോലീസ് നായ മണം പിടിച്ച് പുഴക്കരയിൽ എത്തിയിരുന്നു. അതോടെ അവർ പുഴയിൽ ചാടിയതാവാം എന്ന സംശയത്തിൽ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ഫയർഫോഴ്സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ പുഴയിൽ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു.

സ്കൂബ അണ്ടർ വാട്ടർ ഡീപ്പിംഗ് അപ്പാറട്ടസ്, റബ്ബർ ഡിങ്കിംഗ്, യമഹ എഞ്ചിൻ ബോട്ട്, ലൈഫ് ജാക്കറ്റുകൾ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളോടെ വെള്ളിമാടുകുന്ന് സ്റ്റേഷനിലെ ഫയർ ഓഫീസർ ബാബുവിന്റെ നേതൃത്വത്തിൽ 30 അംഗ സംഘം തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only