21 നവംബർ 2021

പൂജാ ബമ്പർ നറുക്കെടുത്തു; 5 കോടി നേടിയ ആ ഭാ​ഗ്യനമ്പര്‍ ഇതാണ്
(VISION NEWS 21 നവംബർ 2021)
കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ പൂജാ ബമ്പർ BR- 82 ലോട്ടറി നറുക്കെടുത്തു. ഉച്ച കഴിഞ്ഞ് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ
http://keralalotteries.com/ല്‍
 ഫലം ലഭ്യമാകും. RA 591801 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 5 കോടി ലഭിച്ചത്.

ഇത്തവണ 37ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇത് മുഴുവനും വിറ്റുപോയതായി ലോട്ടറി വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 20 മുതലായിരുന്നു പൂജാ ബമ്പറിന്റെ വിൽപ്പന ആരംഭിച്ചത്. 200 രൂപ ആയിരുന്നു ടിക്കറ്റ് വില. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്ക്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only