17 നവംബർ 2021

മോഡലുകളുടെ മരണം: ഹോട്ടലുടമ അടക്കം 6 പേർ അറസ്റ്റിൽ
(VISION NEWS 17 നവംബർ 2021)
കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ വഴിത്തിരിവ്. അപകടത്തിനു മുൻപ് മോഡലുകൾ ഡിജെ പാർട്ടിയിൽ പങ്കെടുത്ത നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടൽ ഉടമയോടൊപ്പം മറ്റ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ ഹോട്ടൽ ജീവനക്കാരാണ്. ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ നശിപ്പിച്ച കുറ്റം ചുമത്തിയാണ് അറസ്റ്റ്.

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകളിൽ ഒന്നായ ഡിവിആർ കായലിൽ കളഞ്ഞെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചിരുന്നു. രണ്ട് ഹോട്ടൽ ജീവനക്കാരിൽ നിന്നും തെളിവെടുപ്പ് നടത്തി. കൂടാതെ മരണത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ആൻസി കബീറിന്റെ കുടുബം രംഗത്തെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only