18 നവംബർ 2021

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട്
(VISION NEWS 18 നവംബർ 2021)




സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കും. ഇടിമിന്നലിനും ഒറ്റപ്പെട്ട അതി ശക്തമഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പറിയിച്ചു. ഒൻപത് ജില്ലകളിൽ യെലോ അലർട്ടുണ്ട്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ കണ്ണൂർ കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇടുക്കി കല്ലാര്‍ അണക്കെട്ട് രാത്രി തുറന്നു, സെക്കന്‍ഡില്‍ 10000 ലിറ്റര്‍ വെള്ളം ഒഴുക്കുന്നു.

അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്നു തെക്കൻ ആന്ധ്രാപ്രദേശിന്റെയും വടക്കൻ തമിഴ്‌നാടിന്റെയും തീരത്തേക്കുമെത്തും. ഇതോടെ ചെന്നൈയിലും സമീപ ജില്ലകളിലും അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, റാണിപ്പേട്ട് എന്നീ 4 ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈയിൽ അതിശക്തമായ മഴ നാളെ വരെ തുടരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only