07 നവംബർ 2021

സാക്ഷരതാ പരീക്ഷ ഇന്നു തുടങ്ങും; 90കാരി സുബൈദ ഏറ്റവും പ്രായംകൂടിയ വിദ്യാർത്ഥി  
(VISION NEWS 07 നവംബർ 2021)തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന സാക്ഷരതാ പരീക്ഷ ഇന്നു മുതൽ ആരംഭിക്കും. 14വരെയാണ് പരീക്ഷ നടക്കുന്നത്. ഇന്നുമുതൽ 14 വരെയുള്ള ഏതെങ്കിലും ഒരു ദിവസം പരീക്ഷയെഴുതാൻ അവസരമുണ്ട്. മൂന്ന് മണിക്കൂർ ആണ് പരീക്ഷാ സമയം.

 
25,357 പേരാണ് കേരളത്തിൽ പരീക്ഷയെഴുതുന്നത്. മൊറയൂർ എടപ്പറമ്പ് കുടുമ്പിക്കൽ കൊണ്ടോട്ടിപ്പറമ്പൻ പുലിയോടത്ത് വീട്ടിൽ സുബൈദ (90) ആണ് സംസ്ഥാനത്തെ ഏറ്റവും പ്രായംകൂടിയ പഠിതാവ്. പേരക്കുട്ടികൾക്കൊപ്പം ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത് കഴിഞ്ഞ വർഷംതന്നെ സുബൈദ താരമായിരുന്നു. ഇന്ന് പരീക്ഷകൾ തുടങ്ങുമെങ്കിലും 12നാണ് സുബൈദുമ്മയുടെ പരീക്ഷ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only