13 നവംബർ 2021

വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യം; കോഴിക്കോട് നഗരത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ 6 പേര്‍ പിടിയില്‍
(VISION NEWS 13 നവംബർ 2021)

കോഴിക്കോട് കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ. നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ , സഹായി കൊല്ലം പുനലൂർ സ്വദേശി വിനോദ്‌രാജ് ,ഏജന്റ്‌ മഞ്ചേരി സ്വദേശി സീനത്ത്, രാമനാട്ടുകര സ്വദേശി അൻവർ , താമരശേരി തച്ചംപൊയിൽ സ്വദേശി സിറാജുദ്ദീൻ എന്നിവരാണ് പിടിയിലായത്.

മെഡിക്കൽ കോളേജ് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടൂളി മുതിരക്കാല പറമ്പ് വീട്ടിൽ നടത്തിയ റെയ്ഡിലാണ്‌ പ്രതികൾ പിടിയിലായത്.
കെ നസീറാണ് വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യ കേന്ദ്രം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ എം എൽ ബെന്നിലാലു, എസ്ഐ ജോബി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only