03 നവംബർ 2021

കോവാക്സിന്​ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
(VISION NEWS 03 നവംബർ 2021)
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച കോവിഡ്​ പ്രതിരോധ വാക്സിനായ കോവാക്​സിന്​ ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. ഭാരത്​ ബയോടെക്​ നിർമിച്ച വാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള ​വാക്സിനുകളുടെ പട്ടികയിലാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഇതോടെ കോവാക്സിൻ​ സ്വീകരിച്ചവർക്ക്​ അന്താരാഷ്​ട്ര യാത്രകൾക്ക്​ ഉൾപ്പെടെ നേരിട്ടിരുന്ന തടസ്സം ഒഴിവാകും.

അംഗീകാരത്തിനായി കഴിഞ്ഞ ഏപ്രിലിൽ ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നു. വാക്സിൻ പരീക്ഷണത്തിന്‍റെയും ഫലപ്രാപ്തിയുടെയും വിശദവിവരങ്ങൾ ലോകാരോഗ്യ സംഘടന പരിശോധിച്ചിരുന്നു. നേരത്തെ തന്നെ അനുമതി ലഭിക്കുമെന്ന് കരുതിയെങ്കിലും പല കാരണങ്ങളാൽ അനുമതി നീണ്ടുപോയത് കോവാക്സിൻ സ്വീകരിച്ചവരെ ആശങ്കയിലാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only