17 നവംബർ 2021

അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു; മലക്കപ്പാറ യാത്രക്കും അനുമതി
(VISION NEWS 17 നവംബർ 2021)
തൃശൂർ: അതിരപ്പിള്ളി, വാഴച്ചാൽ ഉൾപ്പെടെ തൃ​ശൂർ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നു. കനത്ത മഴയെ തുടർന്നാണ്​ ഇവ അടച്ചിട്ടിരുന്നത്​. രാവിലെ മുതൽ സഞ്ചാരികൾക്ക്​ പ്രവേശനം അനുവദിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

മലക്കപ്പാറ യാത്രക്ക്​ ഏർപ്പെടുത്തിയിരുന്ന വിലക്കും പിൻവലിച്ചു. ഇതോടെ ജനങ്ങൾക്ക്​ മലക്കപ്പാറയിലേക്ക്​ പ്രവേശനം അനുവദിക്കും. കോവിഡിന്​ ശേഷം മലക്കപ്പാറയിലേക്ക്​ വിവിധയിടങ്ങളിൽനിന്ന്​ കെ.എസ്​.ആർ.ടി.സി പ്രത്യേക സർവിസുകൾ ആരംഭിച്ചിരുന്നു.

മഴ കുറഞ്ഞതിനെ തുടർന്നാണ്​ വിനോദസഞ്ചാര​ കേന്ദ്രങ്ങൾ വീണ്ടും തുറന്നത്​. എന്നാൽ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.
മഴ ശക്തമായി തുടർന്ന സാഹചര്യത്തിൽ ബീച്ചുകൾ, പു​ഴയോരങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക്​ സന്ദർശകരെ കർശനമായി വിലക്കുകയായിരുന്നു.

ക്വാറി പ്രവർത്തനവും രണ്ട്​ ദിവസത്തേക്ക്​ നിർത്തിവെക്കാൻ തൃശൂർ ജില്ല കലക്​ടർ നിർദേശം നൽകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only