04 നവംബർ 2021

ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
(VISION NEWS 04 നവംബർ 2021)
തൃശൂർ: ആറാട്ടുപുഴ മന്ദാരം കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. കടവിന് സമീപം ഫുട്ബോൾ കളിച്ചിരുന്ന കുട്ടികൾ പന്ത് പുഴയിൽ വീണതിനെ തുടർന്ന് പുഴയിൽ ഇറങ്ങുകയായിരുന്നു.

ആറാട്ടുപുഴ സ്വദേശി ഗൗതമിന്റെ മൃതദേഹമാണു കണ്ടെത്തിയത്. 14 വയസായിരുന്നു. സുഹൃത്ത് ഷിജിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ഷിജിന് 15 വയസായിരുന്നു. 

സമീപത്തെ തന്നെ വല്യാകോളനി എന്ന സ്ഥലത്തെ  കുട്ടികളാണ് പുഴയിൽ അകപെട്ടത്. നാല് പേരാണ് കളിച്ചിരുന്നത്. മറ്റ് രണ്ട് കുട്ടികൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി തിരഞ്ഞെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. തുടർന്ന് ദുരന്ത നിവാരണ സേനയും ഫയർഫോഴ്സും പൊലീസും ചേർന്നായിരുന്നു തിരച്ചിൽ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only