23 നവംബർ 2021

കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പുകളുമായി ജിയോ എത്തുന്നു
(VISION NEWS 23 നവംബർ 2021)
കുറഞ്ഞ വിലയിൽ 4ജി ഫോണുകൾ ജിയോ ഈ മാസ്സമായിരുന്നു ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .6499 രൂപയുടെ 4ജി ഫോണുകൾക്ക് ഒരുപാടു ഓപ്‌ഷനുകളും ജിയോ നൽകിയിരുന്നു .അതായത് 1999 രൂപയുടെ തവണയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന തരത്തിൽ ആയിരുന്നു പുറത്തിറക്കിയിരുന്നത് .ഇപ്പോൾ ഇതാ ഫോണുകൾക്ക് പിന്നാലെ ജിയോയുടെ ലാപ്ടോപ്പുകളും പുറത്തിറങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചന നൽകുന്നത്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ലാപ്ടോപ്പുകൾ പുറത്തിറങ്ങുന്നത് ചിലപ്പോൾ MediaTek MT8788 പ്രോസ്സസറുകളിലാകും എന്നാണ് .അതുപോലെ തന്നെ Android 11 ലാണ് ഈ ലാപ്ടോപ്പുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രതീക്ഷിക്കുന്നത് .

ഇത് ഒരു എൻട്രി ലെവൽ ലാപ്‌ടോപ്പുകൾ ആണ് . അതുകൊണ്ടു തന്നെ കുറഞ്ഞ ഫീച്ചറുകളിൽ ആയിരിക്കും പുറത്തിറങ്ങുന്നത് .4GB LPDDR4x RAM കൂടാതെ 64GBയുടെ ഓൺ ബോർഡ് ഇന്റെർണൽ സ്റ്റോറേജ് എന്നിവ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ HDMI Wi-Fi, Bluetooth അടക്കമുള്ള ഓപ്‌ഷനുകളും ഇതിൽ ഉണ്ടാകും .കുറഞ്ഞ ചിലവിൽ തന്നെയാണ് ഈ ലാപ്‌ടോപ്പുകൾ വിപണിയിൽ പുറത്തിറക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only