02 നവംബർ 2021

കൊടുവള്ളി സ്വദേശിക്ക് ഡി ജി പിയുടെ കമന്റേഷൻ പുരസ്‌കാരം ലഭിച്ചു
(VISION NEWS 02 നവംബർ 2021)


കൊടുവള്ളി: കഴിഞ്ഞ വർഷം ഫിംഗർപ്രിന്റ് വഴി കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ തെളിയിച്ചത് കൊടുവള്ളി പാലക്കുറ്റി സ്വദേശിയായ വിരലടയാള വിദഗ്ധൻ വി പി കരീം. 79 കേസുകളിൽ പ്രതികളെ ഫിംഗർപ്രിന്റ് വഴി തിരിച്ചറിഞ്ഞ് സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനുള്ള ഡി ജി പിയുടെ പ്രത്യേക കമന്റേഷൻ പുരസ്‌കാരം  കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറും ഡി ഐ ജിയുമായ ശ്രീ. എ വി ജോർജ്ജ് ഐ പി എസ് കരീം കൊടുവള്ളിക്ക് ഇന്ന് കൈമാറി. കമ്മീഷണറുടെ ചേംബറിൽ വെച്ചായിരുന്നു പുരസ്‌കാരം നൽകിയത്. കഴിഞ്ഞ വർഷം ഡി ജി പിയുടെ ബാഡ്ജ് ഓഫ് ഓണറും വി പി കരീം നേടിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only