14/11/2021

തിരുവനന്തപുരത്ത് മകനെ അച്ഛന്‍ കുത്തിക്കൊന്നു
(VISION NEWS 14/11/2021)
തിരുവനന്തപുരത്ത് അച്ഛൻ മകനെ കൊലപ്പെടുത്തി. നെയ്യാറ്റിൻകരയിലാണ് സംഭവം. കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഓലത്താന്നി സ്വദേശിയായ ആരുൺ ആണ് മരിച്ചത്.

വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കണ്ടത്. മദ്യപിച്ച് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അച്ഛൻ ശശിധരൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only