08/11/2021

കുന്ദമംഗലം പന്തീർപാടത്ത് കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
(VISION NEWS 08/11/2021)




കുന്ദമംഗലം പന്തീർപാടത്ത്
കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

ബൈക്ക് യാത്രക്കാരനായ മഞ്ചേരി നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടായി ഹംസയുടെ മകൻ നജീബാണ് (25) അപകടത്തിൽ മരിച്ചത്. 

ഇന്ന് പുലർച്ചെ 4.30 നാണ് അപകടം.
വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസും പന്തീർപാടം പയിമ്പ്ര റോഡിൽ നിന്നും ദേശീയ പാതയിലേക്ക് തിരിയുകയായിരുന്ന നജീബ് സഞ്ചരിച്ച ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only