15 നവംബർ 2021

ഭക്ഷണത്തിന് രുചി കൂടാൻ മണ്ണ് ചേർക്കുന്നവരുടെ നാട്!!!
(VISION NEWS 15 നവംബർ 2021)
ഭക്ഷണത്തിന് രുചി കൂടാൻ പലവിദ്യകളും നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ മണ്ണും ചെളിയും ചേർക്കാറുണ്ടോ..? എന്നാൽ അത്തരത്തിൽ രുചി കൂട്ടാനായി കറികളിൽ മണ്ണും, ചെളിയും വാരിയിടുന്ന ഒരു ദ്വീപ് ലോകത്തിലുണ്ട്. ഇറാനിലെ ഹോർമുസ് ദ്വീപിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ആഹാരത്തിൽ മണ്ണ് വാരി ഇടരുതെന്നാണ് നമ്മളൊക്കെ സാധാരണ പറയാറുള്ളത്. എന്നാൽ, അവിടത്തുകാരെ സംബന്ധിച്ചിടത്തോളം, ഭക്ഷണത്തിൽ മണ്ണ് വാരി ഇട്ടാലേ രുചി വരൂ. അവിടത്തെ മണ്ണിന് നല്ല രുചിയാണെന്നും, അത് ചേർക്കുന്ന ഭക്ഷണത്തിന്റെ ഗുണവും രുചിയും വർധിക്കുമെന്നും അവിടത്തുകാർ വിശ്വസിക്കുന്നു.

വിവിധ നിറത്തിലുള്ള പർവതങ്ങളുള്ള ഈ സ്ഥലത്തെ റെയിൻബോ ദ്വീപ് എന്നും വിളിക്കുന്നു. വ്യത്യസ്‌ത നിറങ്ങളിലുള്ള പർവതങ്ങളിലെ മണ്ണിനും പല സ്വാദാണ്. ദ്വീപ് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ മണ്ണ് ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങൾ സ്വാദോടെ കഴിക്കുന്നു. പേർഷ്യൻ ഗൾഫിന് സമീപമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇരുമ്പ് കൊണ്ട് സമ്പന്നമായ ഇവിടുത്തെ മണ്ണിൽ ഏകദേശം 70 ഇനം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഉപ്പ് കുന്ന് കൂടികിടക്കുന്ന പർവ്വതങ്ങളും ഇവിടെയുണ്ട്. ഈ പർവതങ്ങളിലെ സുഗന്ധമുള്ള മണ്ണിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിന് പഠനങ്ങൾ നടന്നു വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only