17 നവംബർ 2021

കോഴിക്കോട് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം; യുവാവ് പിടിയിൽ
(VISION NEWS 17 നവംബർ 2021)
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കീഴരിയൂർ സ്വദേശി നിജിൽ (30 ) ആണ് അറസ്റ്റിലായത്. ബുധാഴ്‌ച രാവിലെ ഒമ്പതിനാണ് സംഭവം. ബിഇഎം സ്‌കൂളിന് പിന്നിലുള്ള വഴിയിലൂടെ നടക്കുകയായിരുന്ന പെൺകുട്ടിയോട് ഇയാൾ വഴിചോദിച്ച് ഒപ്പം കൂടി.

വഴിയറിയില്ലെന്ന് മറുപടി പറയുന്നതിനിടെ ഇയാൾ കുട്ടിയെ കടന്നു പിടിച്ചു. കുട്ടിയുടെ കരച്ചിൽ കോട്ടെത്തിയ നാട്ടുകാർ ഇയാളെ പിടിച്ചുവെച്ചു. തുടർന്ന്‌ നഗരത്തിൽ ഉണ്ടായിരുന്ന പിങ്ക് പൊലീസിന് കൈമാറി. കസബ എസ് ഐ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only