23/11/2021

രണ്ടാം മാറാട് കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവ്
(VISION NEWS 23/11/2021)
2003-ലെ രണ്ടാം മാറാട് കലാപക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പേര്‍ക്ക് ഇരട്ട
ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 95ാം പ്രതി ഹൈദ്രോസ് കുട്ടി 148ാം പ്രതി നിസാമുദ്ദീന്‍ എന്നിവർക്കാണ് ശിക്ഷ. മാറാട് കേസിന്റെ വിചാരണയ്ക്കായി സ്ഥാപിച്ച കോഴിക്കോട് മാറാട് സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി.

ഹൈദ്രോസ് കുട്ടി കലാപത്തിന് കാരണമായി ബോംബുണ്ടാക്കിയെന്നും നിസാമുദ്ദീന്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തെന്നുമായിരുന്നു കേസ്. കലാപത്തിന് ശേഷം ഇരുവരും ഒളിവില്‍ പോയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only