21 നവംബർ 2021

ഐഎൻഎസ് വിശാഖപട്ടണം പ്രതിരോധമന്ത്രി നാടിന് സമർപ്പിച്ചു
(VISION NEWS 21 നവംബർ 2021)
നാവിക സേനയുടെ പ്രോജക്ട് 15 ബിയിലെ ആദ്യ കപ്പലായ ഐഎന്‍എസ് വിശാഖപട്ടണം പ്രതിരോധമന്ത്രി നാടിന് സമർപ്പിച്ചു. മുംബൈ നാവികസേനാ ഡോക്‌യാര്‍ഡില്‍ വെച്ച് നടന്ന ചടങ്ങിലാണ് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറായ ഇതിനെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചത്. ആത്മനിർഭർ ഭാരതിനുള്ള ഉത്തരമാണ് INS വിശാഖപട്ടണമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സമാധാനം ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും ഇന്തോ-പസഫിക് മേഖലയിലെ സമാധാനം ഇന്ത്യൻ നേവിയുടെ ഉത്തരവാദിത്വമാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

ഐഎന്‍എസ് വിശാഖപട്ടണം കമ്മീഷന്‍ ചെയ്തതോടെ അത്യാധുനിക യുദ്ധ കപ്പലുകള്‍ രൂപകല്‍പന ചെയ്യാനും നിര്‍മ്മിക്കാനും കഴിവുള്ള പ്രമുഖ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു. ഫ്‌ലോട്ട് ആന്‍ഡ് മൂവ് വിഭാഗങ്ങളിലെ തദ്ദേശീയ ഉപകരണങ്ങള്‍ക്ക് പുറമേ ഇതില്‍ ഇടത്തരം സര്‍ഫസ് ടു എയര്‍ (ഉപരിതലത്തില്‍ നിന്ന് വായുവിലേക്ക് തൊടുക്കാന്‍ കഴിയുന്ന) മിസൈല്‍ സംവിധാനങ്ങള്‍, സര്‍ഫസ് ടു സര്‍ഫസ് (ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് തൊടുക്കാന്‍ കഴിയുന്ന) മിസൈലുകള്‍, ടോര്‍പ്പിഡോ ട്യൂബുകള്‍, ലോഞ്ചറുകള്‍ തുടങ്ങി ഇന്ത്യ സ്വന്തമായി രൂപകല്‍പ്പന ചെയ്ത പ്രധാന ആയുധങ്ങളും സജ്ജീകരിച്ചിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only