24 നവംബർ 2021

ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു
(VISION NEWS 24 നവംബർ 2021)
ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു.ശ്രീനഗറിലെ രാംഭാഗ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. യാതൊരു പ്രകോപനവും കൂടാതെ ഭീകരർ സുരക്ഷാ സേനയ്‌ക്ക് നേരെ നിറയൊഴിയ്‌ക്കുകയായിരുന്നു.

കൊല്ലപ്പെട്ട ഭീകരർ റെസിസ്റ്റ് ഫ്രണ്ട് ഭീകര സംഘടനയിൽ ഉൾപ്പെട്ടവർ ആണെന്നും ഇതിൽ ടിആർഎഫ് കമാൻഡർ ഉൾപ്പെട്ടിട്ടുണ്ടെന്നും സുരക്ഷാസേന അറിയിച്ചു. ലഷ്‌കർ ഭീകരരുടെ പിന്തുണയുള്ള സംഘടനയാണ് ടിആർഎഫ്. കൂടുതൽ ഭീകരർ പ്രദേശത്ത് ഉണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only