01 നവംബർ 2021

കേരളപ്പിറവി ആശംസകളുമായി പ്രധാനമന്ത്രി
(VISION NEWS 01 നവംബർ 2021)കേരള ജനതയ്‌ക്ക് കേരളപ്പിറവി ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങൾ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ പങ്കുവെച്ചത്.

"കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ആശംസകൾ. മനോഹരമായ പരിസരങ്ങളുടെയും, അവിടത്തെ ജനങ്ങളുടെ അധ്വാനശീലത്തിന്റെയും പേരിൽ കേരളം പരക്കെ പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങൾ തങ്ങളുടെ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെ"- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only