14/11/2021

‘ഇന്ത്യയിലെ ഹിന്ദുക്കൾ ന്യൂനപക്ഷത്തോടൊപ്പം സമാധാനത്തോടെ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു’: യുഎഇ രാജകുടുംബാം​ഗം
(VISION NEWS 14/11/2021)
യുഎഇ രാജകുടുംബാം​ഗമായ ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമിയുടെ പുതിയ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യയിലെ ഹിന്ദു മതസ്ഥർ ന്യൂനപക്ഷത്തോടൊപ്പം സമാധാനത്തോടെ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു എന്നാണ് രാജകുമാരി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹിന്ദു ദൈവങ്ങളായ മഹാശിവന്റയും പാർവതിയു‌ടെയും ​ഗണപതിയുടെയും മുരുകന്റെയും ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഇവരുടെ ട്വീറ്റ്.

ട്വീറ്റ് ചെയ്ത ഫോട്ടോയിൽ, ഈ ദൈവ സങ്കൽപ്പങ്ങളുടെയൊക്കെ അടുത്ത് കാണുന്ന പാമ്പ്, മയിൽ, സിംഹം തു‌ടങ്ങിയ ജീവികൾ പ്രകൃതിയിൽ പരസ്പരം ഒരുമിച്ച് ജീവിക്കുന്നവയല്ല എന്നും മഹാശിവന്റെ കുടുംബത്തിൽ ഈ ജീവികൾ ഒരുമിച്ച് ജീവിക്കുന്നുവെന്നും എഴുതിയിട്ടുണ്ട്. സഹജീവനത്തിന്റെ മാതൃകയാണ് മഹാശിവനെന്നും രാജകുടുംബാം​ഗം പങ്കുവെച്ച ചിത്രത്തിലെ വാക്കുകൾ വ്യക്തമാക്കുന്നു.

നേരത്തെ യുഎഇയിലെ ചില പ്രവാസി ഇന്ത്യക്കാര്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദ് അല്‍ ഖാസിമി രംഗത്തു വന്നിരുന്നു. ഞങ്ങളുടെ രാജ്യത്ത് വന്ന് ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് ഈ രാജകുടുംബാംഗം അന്ന് വര്‍ഗീയ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only