22 നവംബർ 2021

സിറാജ് ഫ്ലൈഓവർ പദ്ധതി: കൊടുവള്ളിയിൽ വ്യാപാരികളുടെ പ്രതിഷേധയോഗം നാളെ
(VISION NEWS 22 നവംബർ 2021)കൊടുവള്ളി: നിർദ്ദിഷ്ട കൊടുവള്ളി സിറാജ് ഫ്ലൈഓവർ - തുരങ്കപാത പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനവും പരിതസ്ഥിതി ആഘാത പഠനവും നടത്താതെയും കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും പുനരധിവാസം ഉറപ്പുവരുത്താതെയും ഫ്ലൈഓവർ പദ്ധതി നിർമാണവുമായി ബന്ധപ്പെട്ട യാതൊരുവിധ പ്രവൃത്തികളും നടത്താൻ അനുവദിക്കില്ലെന്ന് കൊടുവള്ളി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷന്റെയും ഭാരവാഹികൾ അറിയിച്ചു. ഇതോടനുബന്ധിച്ച് 23 ന് ചൊവ്വാഴ്ച രാവിലെ 9.30ന് കൊടുവള്ളിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും. വ്യാപാര ഭവൻ പരിസരത്തു നിന്നാരംഭിക്കുന്ന പ്രകടനത്തിൽ വ്യാപാരികളും സ്ഥാപനത്തിലെ ജീവനക്കാരും കുടുംബസമേതം പങ്കെടുക്കും. പ്രകടനത്തിന് ശേഷം കൊടുവള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഉപാധ്യക്ഷൻ അഷ്‌റഫ് മൂത്തേടത് ഉദ്ഘടനം ചെയ്യും .കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.

പ്രതിഷേധ പരിപാടിയുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 11 വരെ കൊടുവള്ളിയിൽ കടകൾ തുറക്കില്ലെന്നും ഭാരവാഹികൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only