14 നവംബർ 2021

വനിതാ ശിശു വികസന വകുപ്പിന്റെ 'ഉജ്ജ്വല ബാല്യം' പുരസ്‌കാരം ആന്‍ലിന അജുവിനും സുമിഷയ്ക്കും
(VISION NEWS 14 നവംബർ 2021)
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം 2020 പുരസ്‌കാരത്തിനു 6-11 വിഭാഗത്തില്‍ ഫോട്ടോഗ്രഫി,സംഗീതം, നൃത്തം, യോഗ എന്നിവയില്‍ മികവാര്‍ന്ന പ്രകടനം കാഴ്ച വച്ച ആന്‍ലിന അജു(9),12-18 വിഭാഗത്തില്‍ വേദിക് മാത്‌സ്, മെന്റല്‍ മാത്‌സ്, റൂബിസ്‌ക്യൂബിലെ പ്രകടനം, യോഗയില്‍ മികച്ച പ്രകടനം ചെയ്ത സുമിഷ എസ് പൈ( 12 )യും അര്‍ഹയായി.

ആന്‍ലിന മലിനമാകുന്ന പുഴയുടടെ ചിത്രങ്ങള്‍ പകര്‍ത്തി 2020ല്‍ സ്വന്തമായി പ്രദര്‍ശനം നടത്തിയിട്ടുണ്ട്. എരൂര്‍ വടക്കെപുറത്തു ഹൌസില്‍ ആന്‍ മരിയയുടെയും അജു പോളിന്റെയും മകളാണ്. കൊച്ചി നേവല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

ഗണിതക്രിയകള്‍ സുമിഷയ്ക്കു മുന്നില്‍ പകച്ചു നിന്ന് പോകുന്ന തരത്തില്‍ ആണ് അനായാസം സുമിഷ ഗണിതക്രിയകള്‍ ചെയ്യുന്നത്. യോഗയിലും റുബിക്‌സ് ക്യൂബിലെ പ്രകടനം വേറെയും ഉണ്ട്. എളമക്കരയിലെരത്‌നഗൃഹ യില്‍ മേഘനയുടെയും സുരേഷിന്റെയും മകളാണ് സുമിഷ. എറണാകുളം ഭവന്‍സ് സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്.

വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കാണ് ഉജ്ജ്വല ബാല്യം പുരസ്‌കാരം വനിതാ ശിശു വികസന വകുപ്പ് നല്‍കി വരുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only