22 നവംബർ 2021

നീലേശ്വരം ശിവക്ഷേത്രത്തെ കുറിച്ച് വന്ന വാർത്ത വസ്തുതാ വിരുദ്ധം
(VISION NEWS 22 നവംബർ 2021)


മുക്കം:നീലേശ്വരം ശിവക്ഷേത്രവുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസം വന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് നീലേശ്വരം ശ്രീ കുഴിക്കലാട്ട് ശിവക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി പി. ഹരിഹരൻ അറിയിച്ചു.

ക്ഷേത്രങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം എന്ന വാർത്തയിലാണ് നീലേശ്വരം ശിവക്ഷേത്രത്തെ ചേർത്ത് വാർത്ത പ്രചരിച്ചത്. 

എന്നാൽ നീലേശ്വരം പ്രദേശത്ത് ശ്രീ കുഴിക്കലാട്ട് ശിവക്ഷേത്രം മാത്രമാണുള്ളത്. ഇവിടെ ഇത്തവണ ഭജനയോ അന്നദാനമോ നടത്തിയിട്ടില്ല. അതു കൊണ്ട് തന്നെ ഭക്ഷ്യ വിഷബാധയുടെ വിഷയമേയുണ്ടായിട്ടില്ല. 

ഭക്ഷ്യവിഷബാധ നടന്ന ക്ഷേത്രങ്ങൾ നീലേശ്വരത്തുനിന്ന് നാലു കിലോമീറ്റർ അകലെയുള്ളതാണെന്നും ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി പറഞ്ഞു.

നീലേശ്വരം ശിവക്ഷേത്രം എന്ന് അറിയപ്പെടുന്ന നീലേശ്വരം ശ്രീ കുഴിക്കലാട്ട് ശിവക്ഷേത്രത്തെ കുറിച്ച് വന്ന തെറ്റിദ്ധാരണ എല്ലാവരും തിരുത്തണമെന്നും സെക്രട്ടറി പ്രസ്താവനയിൽ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only