04 നവംബർ 2021

കോഴിക്കോട് മുങ്ങിമരണ സാധ്യതാ മേഖലകളിൽ പ്രവേശനം നിരോധിക്കും; ജില്ലാ കളക്ടർ
(VISION NEWS 04 നവംബർ 2021)

കോഴിക്കോട്: ജില്ലയിൽ പതിവായി മുങ്ങിമരണം ഉണ്ടാകുന്ന മേഖലകളിൽ പ്രവേശനം പൂർണമായും നിരോധിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പോലീസും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും ആവശ്യമായ സഹായങ്ങൾ നൽകണം. ഇത്തരം സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി പ്രസ്തുത സ്ഥലങ്ങളിൽ അപായസൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്ക് കളക്ടർ നിർദേശം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only