26/11/2021

അവശ്യ സാധനങ്ങളുടെ ക്രമാതീത വില വർദ്ധനവ്:എഡിപിഐ നരിക്കുനിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
(VISION NEWS 26/11/2021)നരിക്കുനി : അവശ്യ സാധനങ്ങളുടെ ക്രമാതീത വില വർദ്ധനവിൽ പ്രതിഷേധിച്ച് എസ്ഡിപിഐ നരിക്കുനി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നരിക്കുനി ടൗണിൽ സായാഹ്ന പ്രതിഷേധ ധർണ്ണ സമരം സംഘടിപ്പിച്ചു. എസ്‌ഡിപിഐ കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡന്റ് ആബിദ് പാലക്കുറ്റി ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രണം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന നികുതി കൊള്ള അവസാനിപ്പിക്കണമെന്നും, ക്രമതീതമായി വർദ്ധിക്കുന്ന അവശ്യ സാധനങ്ങളുടെ വില കുറക്കുന്നതിന് സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

എസ്ഡിപിഐ നരിക്കുനി പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ്‌ പാലങ്ങാട് അധ്യക്ഷനായി.മണ്ഡലം കമ്മിറ്റി അംഗം ജമാലുദ്ധീൻ മാസ്റ്റർ,നസ്‌ല ഇഖ്ബാൽ,അബ്ദുല്ല മാസ്റ്റർ പാലങ്ങാട് എന്നിവർ പ്രസംഗിച്ചു.എം.പി.നാസർ സ്വാഗതവും കെ.ഒ. അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only