15 നവംബർ 2021

അമിത വിയർപ്പിനെ അകറ്റാൻ..!!
(VISION NEWS 15 നവംബർ 2021)
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ നിരവധി വഴികളുണ്ട്. അതിലൊന്നാണ് ചെറുനാരങ്ങയുടെ ഉപയോഗം.

➤ നാരങ്ങ ഒരു സിട്രസ് ഫ്രൂട്ടാണ്. ആസിഡിന്റെ അളവ് നന്നായി ഉള്ളതിനാൽ അമിത വിയർപ്പ് അകറ്റാൻ നാരങ്ങ സഹായിക്കും

➤ ഒരു ചെറു നാരങ്ങയുടെ പകുതി മുറിച്ചെടുത്ത ശേഷം നിങ്ങളുടെ കക്ഷത്തിന്റെ ഭാഗങ്ങളിൽ നന്നായി മസ്സാജ് ചെയ്യാം

➤ ചെറിയ അളവിൽ നാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത ശേഷം ബേക്കിങ് സോഡയുമായി കലർത്തി പഞ്ഞിയിൽ മുക്കി നന്നായി വിയർക്കുന്ന ഭാഗത്ത് പുരട്ടാം


➤ നന്നായി വെള്ളം കുടിക്കുന്നതും വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുന്നതും വിയർപ്പ് കുറയ്ക്കാൻ സഹായിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only