23 നവംബർ 2021

കൊടുവള്ളി സിറാജ് ഫ്‌ളൈഓവർ കൊടുവള്ളിയിൽ കടകളടച്ചു വൻ വ്യപാരി പ്രതിഷേധം
(VISION NEWS 23 നവംബർ 2021)
സിറാജ് ഫ്‌ളൈഓവർ വരുന്നതുമായി ബന്ധപ്പെട്ടു വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആശങ്കകൾ അകറ്റിയും പുരധിവാസം ഉറപ്പു വരുത്തിയും ആവശ്യമായ ബേതഗതികൾ വരുത്തിയും തുരങ്കത്തിന് വാശി പിടിച്ചു കൊടുവള്ളിയെ കീറിമുറിക്കാതെ കൊടുവള്ളിക്കാർക്കും പൊതു ജനങ്ങൾക്കും ഉപകാരപ്പെടുന്ന വികസനം കൊണ്ടുവരാൻ അധികൃതർ തയ്യാറാവണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രെഡിഡന്റ് അഷ്‌റഫ് മൂത്തേടത് പറഞ്ഞു.

സിറാജ് ഫ്‌ളൈഓവർ ആശങ്കകൾ അകറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് AKGSMA ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റുകൾ കൊടുവള്ളിയിൽ നടത്തിയ പ്രധിഷേധ
പ്രകടനവും പൊതുയോഗവും ഉത്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം .നൂറുക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രധിഷേധ പ്രകടനത്തിന് കെ സുരേന്ദ്രൻ ,പി ടി എ ലത്തീഫ് ,സി പി അബ്ദുൽ മജീദ് ,എംപിസി നാസർ ,എം അബ്ദുൽ കാദർ ,ടിപി അർഷാദ് ,എംവി വാസു ,റഷീദ് അനുഗ്രഹ ,എൻ പി ലത്തീഫ് ,പി സി ബദറുദ്ധീൻ ,vc അബ്ദുൽ മജീദ് ,സുലൈമാൻ ഡ്രെസ് ലൈൻ ,എ സി ബാലൻ ,എൻ പി അബൂ ,നിസാർ ,ലത്തീഫ് പ്ലാസ ,നൗഷര്‍ ആർ സി ,സൈദു ,മുസ്തഫ പിസി ജാഫർ ,ഒ കെ അഷ്‌റഫ് എന്നീവർ നേതൃത്വം നൽകി.

പൊതുയോഗത്തിന്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് പ്രസിഡന്റ് പി ടി എ ലത്തീഫ് സ്വാഗതം പറഞ്ഞു .AKGSMA കൊടുവള്ളി യൂണിറ്റ് സെക്രട്ടറി സി പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു .കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത് ഉത്ഘാടനം ചെയ്തു .പദ്ധതി വിശദീകരിച്ചു കൊണ്ട് AKGSMA സംസ്‌ഥാന ജനറൽ സെക്രട്ടറി കെ .സുരേന്ദ്രൻ സംസാരിച്ചു .

ആശംസകൾ അർപ്പിച്ചുകൊണ്ട് കെ കെ എ കാദർ (മുസ്ലിം ലീഗ് )സി കെ ജലീൽ (കോൺഗ്രസ് )റഹീം മാസ്റ്റർ (വെൽഫെയർ പാർട്ടി )എം അബ്ദുൽ കാദർ (മൊബൈൽ അസോസിയേഷൻ )എംവി വാസു (ഡിസ്റ്റിബുടെര്സ് അസോസിയേഷൻ )എം പിസി നാസർ AKGSMA കൊടുവള്ളി യൂണിറ്റ് പ്രസിഡന്റ് എന്നീവർ സംസാരിച്ചു .പരിപാടിക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് ജനറൽ സെക്രട്ടറി ടിപി അർഷാദ് നന്ദി പറഞ്ഞു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only