20 നവംബർ 2021

കാലാവസ്ഥ അനുകൂലം;ശബരിമലയിലെ നിയന്ത്രണം നീക്കി
(VISION NEWS 20 നവംബർ 2021)
കാലവസ്ഥ അനുകൂലമായതോടെ ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. സന്നിധാനത്തേക്ക് ഭക്തരെ കടത്തി വിടുന്നുണ്ട്. കനത്തമഴയെ തുടർന്നായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

പമ്പാ നദിയുടെയും കക്കാട്ടാറിന്‍റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. ശബരിമല തീർഥാടകർ പമ്പാ നദിയിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only