09 നവംബർ 2021

മാലികിന്റെ വേള്‍ഡ് ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചു
(VISION NEWS 09 നവംബർ 2021)ഫഹദ് നായകനായെത്തിയ ചിത്രമായിരുന്നു മഹേഷ് നാരായണന്റെ സംവിധാനത്തിലുള്ള മാലിക്. ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്‍ത മാലികിന്റെ വേള്‍ഡ് ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റിലാണ് ഫഹദ് ചിത്രം മാലിക് സംപ്രേഷണം ചെയ്യുക. ഞായറാഴ്‍ച വൈകുന്നേരം 4.30ന് മാലിക് സംപ്രേഷണം ചെയ്യും. മാലിക് എന്ന ചിത്രത്തില്‍ അഹമ്മദ് സുലൈമാൻ എന്ന കഥാപാത്രമായിട്ടായിരുന്നു ഫഹദ് അഭിനയിച്ചത്.

വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തൻ , ജോജു ജോർജ് ,സലിംകുമാർ , നിമിഷ സജയൻ, ദിനേഷ് പ്രഭാകർ, മാലാപാർവ്വതി, ദിവ്യപ്രഭ, അപ്പാനി ശരത്, ഇന്ദ്രൻസ്, സുധി കോപ്പ തുടങ്ങിയവർ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തി.

ആന്റോ ജോസഫാണ് ചിത്രം നിര്‍മിച്ചത്. സനു വര്‍ഗീസ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തുമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. റമദാപള്ളിയെന്ന തീരദേശപ്രദേശത്തിന്റെയും അവിടുത്തെ ആളുകളുടെയും കഥയാണ് മാലിക് പറഞ്ഞത്.

മഹേഷ് നാരായണനാണ് ചിത്രത്തിന്റെ ചിത്രസംയോജനവും നിര്‍വഹിച്ചത്. മാലിക് എന്ന ചിത്രം മഹേഷ് നാരായണന്റെ സംവിധാനപ്രതിഭ വീണ്ടും തെളിയിക്കുന്നതായിരുന്നുവെന്ന് അഭിപ്രായം റിലീസ് സമയത്ത് വന്നിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് റിലീസ് സമയത്ത് ലഭിച്ചതും. സുശിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only