10 നവംബർ 2021

കൊടുവള്ളി പ്രവാസീ കൂട്ടം പുതിയ കമ്മറ്റി നിലവിൽ വന്നു.
(VISION NEWS 10 നവംബർ 2021)


ദുബായ്: നാട്ടിലും പ്രവാസ ലോകത്തും ഒട്ടേറെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന കൊടുവള്ളി പ്രവാസീ കൂട്ടത്തിന് 2021-2023 വർഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവിൽ വന്നു, പാന്റൊമിക് സാഹചര്യത്തിൽ ഓലൈനിൽ ജനറൽ ബോഡി ചേർന്നാണ് കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തത് അഷ്‌റഫ് താമരശ്ശേരി മുഖ്യ രക്ഷാധികാരിയായും മുഹമ്മദ് തങ്ങൾസ്, വേളാട്ട് മുഹമ്മദ്, മുനീർ തങ്ങൾസ്, ഒ.കെ സലാം, അഷ്‌റഫ് പി.കെ, അബ്ദു ആരാധന, റഹൂഫ് നെല്ലാങ്കണ്ടി, ശിഹാബ് നെല്ലാങ്കണ്ടി, ഷംസു മുഗൾ രക്ഷാധികാരികളുമാണ്. *സംഘടനയുടെ പ്രസിഡണ്ടായി ലൈസ് എം.പി.സിയും ജനറൽ സിക്രട്ടറിയായി നാസിർ സി.കെയും ട്രഷറായി ഫിറോസ്* നെല്ലാങ്കണ്ടിയേയും ഓർഗനൈസിംഗ് സിക്രട്ടറിയായി സജീർ സച്ചുവിനെയും തിരഞ്ഞെടുത്തു. ബിജിൻ മടവൂർ, ഇഖു അമാന, സാലി തങ്ങൾസ്, നിസാർ ബേബി, ഷബീർ കൊടുവള്ളി തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരും ഫാസിൽ തങ്ങൾസ്, നിഷാദ് നഷ, ഷാഹ്‌ലം തങ്ങൾസ്, റഷീദ് അവിലോറ, സാലി കുയ്യോടിയിൽ എന്നിവർ സിക്രട്ടറിമാരുമാണ്. അലി തങ്ങൾസ്, ബിജോയ് കൊടുവള്ളി, റഷീദ് പറൂകാക്കിൽ, ആരിഫ്കമാൽ കുട്ടാപ്പു, അബ്ദുറഹിമാൻ മോനി, റഹീസ് പുഴങ്കര, കസു, അസ്‌ലം പാലക്കുറ്റി, സജീർ പരപ്പൻപോയിൽ, ഫവാസ് പരപ്പൻപോയിൽ, മോജോ മണ്ണിൽ കടവ്, ഷമീർ തെമ്പത്ത് പൂനൂർ, ജാഫർ ആവിലോറ, ഹിശാം ഇ.സി, മൂസ്സകോയ, ജംഷി ഓമശ്ശേരി, ബൈ എം.പി.സി തുടങ്ങിയവർ എക്സിക്യൂട്ടീവ് അംഗങ്ങളുമായി യു.എ.ഇ യുടെ മുഴുവൻ എമിറേറ്റീസിൽ നിന്നും കൊടുവള്ളി മണ്ഡലത്തിന്റെ ഭൂരിഭാഗം ഏരിയയിലെയും ഉള്ള പ്രവാസികളെ ഉൾപ്പെടുത്തിയാണ് വിപുലമായ കമ്മറ്റി. പ്രവത്തന പാരമ്പര്യമുള്ള നേതൃ നിരയുടെ മേൽനോട്ടത്തിൽ യു.എ.ഇയിലെ ആയിരക്കണക്കിന് വരുന്ന കൊടുവള്ളികാരായ പ്രവാസികളുടെ ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടി വിപുലമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only