28/11/2021

എനിക്ക് അധികാരം വേണ്ട, ജനങ്ങളെ സേവിച്ചാല്‍ മാത്രം മതി: നരേന്ദ്ര മോദി
(VISION NEWS 28/11/2021)
തനിക്ക് അധികാരം ആവശ്യമില്ലെന്നും ജനസേവകനായാൽ മാത്രം മതിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻ കി ബാത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയെയും പ്രധാനമന്ത്രി പ്രശംസിച്ചു.

"വികസന മുന്നേറ്റത്തിൽ ഇന്ത്യ ഒരു വഴിത്തിരിവിന്റെ മുന്നിലാണ്. നമ്മുടെ യുവാക്കൾ തൊഴിലന്വേഷകർ എന്നതിനപ്പുറം തൊഴിൽ ദാതാക്കളായി മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് നിലവിൽ 70 ൽ കൂടുതൽ യുണികോൺ സ്റ്റാർട്ടപ്പുകൾ ഉണ്ട്. ഇത് രാജ്യത്തിന് ഗുണം ചെയ്യും"- പ്രധാനമന്ത്രി പറഞ്ഞു.

മുൻ പ്രസംഗങ്ങളിലെന്നപോലെ ഇത്തവണയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ ജീവിത രീതി തിരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only