09 നവംബർ 2021

മദ്യപിച്ച് വാഹനമോടിച്ചാൽ വാഹനം പിടിച്ചെടുക്കാൻ പൊലീസിന് അധികാരമില്ല തെലങ്കാന ഹൈക്കോടതി
(VISION NEWS 09 നവംബർ 2021)മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന് തെലങ്കാന ഹൈക്കോടതി. മദ്യപിച്ച ഡ്രൈവറുടെ കൂടെ ആരെങ്കിലും യാത്ര ചെയ്യുന്നുണ്ടെങ്കിൽ വാഹനം അവരെ ഏൽപ്പിക്കാമെന്നാണ് കോടതിയുടെ നിർദ്ദേശം എന്നാണ് റിപ്പോർട്ടുകൾ.

വാഹന ഉടമകൾ നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിച്ച ശേഷമാണ് തെലങ്കാന ഹൈക്കോടതി ഇക്കാര്യം അറിയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ദരിച്ച് കാർ ടോഖ് റിപ്പോർട്ട് ചെയ്യുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നയാളെ പിടികൂടിയാൽ, അയാളുടെ കൂടെ ആരും ഇല്ലെങ്കിൽ, പൊലീസ് മദ്യപിച്ചയാളുടെ ബന്ധുവിനെയോ സുഹൃത്തുക്കളെയോ അറിയിക്കണമെന്നും ജസ്റ്റിസ് കെ ലക്ഷ്‍മണിൻറെ ഉത്തരവിൽ പറയുന്നു.


മദ്യപിച്ച് ഓടിച്ചതിനെ തുടർന്ന് വാഹനം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും തിരികെ ലഭിക്കാൻ നാളുകൾ കാത്തിരിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. പോലീസിന് വാഹനം സുരക്ഷിതമായ സ്ഥലത്തേക്കോ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കോ കൊണ്ടുപോകാം. വാഹനം തിരികെ വാങ്ങാൻ ഉടമയോ അംഗീകൃത വ്യക്തിയോ വന്നാൽ വാഹനം വിട്ടുനൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only