13 നവംബർ 2021

പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റിൽ
(VISION NEWS 13 നവംബർ 2021)കോ​ഴി​ക്കോ​ട്: ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്രതി നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ. പ​ന്തീ​രാ​ങ്കാ​വ് കൊ​ട​ൽ​ന​ട​ക്കാ​വ് കോ​ലി​തൊ​ടു​ക്ക ഹൗ​സി​ൽ അ​മീ​റി​നെ​യാ​ണ് പൊലീസ് പിടികൂടിയത്.

2017-ലാ​ണ് കേ​സി​നാ​സ്പ​ദ സം​ഭ​വം നടന്നത്.​ പ​രി​ച​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഇ​യാ​ൾ​ക്ക്​ യു​വ​തി നി​ര​വ​ധി ഫോ​ട്ടോ​ക​ൾ കൈ​മാ​റി​യി​രു​ന്നു. ഈ ​ഫോ​​ട്ടോ​ക​ൾ ഭ​ർ​ത്താ​വി​ന​ട​ക്കം ന​ൽ​കുമെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ഇയാൾ പീ​ഡി​പ്പി​ച്ച​ത്. തുടർന്ന് ​യു​വ​തി പ​രാ​തി ന​ൽ​കി​യ​തി​ന് പിന്നാലെ ഇ​യാ​ൾ ഒ​ളി​വി​ൽ പോവുകയായിരുന്നു. ഇ​യാ​ൾ​ക്കെ​തി​രെ അ​ഡീ​ഷ​ന​ൽ ഫാ​സ്​​റ്റ്​ ട്രാ​ക്ക് കോ​ട​തി​യു​ടെ വാ​റ​ൻ​റ്​ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only