30/11/2021

അതിശയക്കാഴ്ച്ചകളുമായി 'മരക്കാർ'; ട്രെയിലർ പുറത്തുവിട്ടു
(VISION NEWS 30/11/2021)
മലയാള സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 'മരക്കാർ: അറബിക്കടലിന്റെ സിഹം' ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. അതിശയങ്ങൾ ഏറെ ഒളിപ്പിച്ച ബ്രഹ്‌മാണ്ഡ ചിത്രമാകും മരക്കാർ എന്ന് ട്രെയിലറിൽ നിന്ന് വ്യക്തം. ഡിസംബർ രണ്ടിനാണ് സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പ്രതിഭാധനരായ നിരവധി കലാകാരന്മാർ അണിനിരക്കുന്നു. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻറ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാ​ഗമാവുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only