08 നവംബർ 2021

അൻസിക്കും അഞ്ജനയ്ക്കും പിന്നാലെ ആഷിഖും വിടപറഞ്ഞു
(VISION NEWS 08 നവംബർ 2021)
കൊച്ചി: എറണാകുളം വൈറ്റിലയിൽ അൻസി കബീറും അഞ്ജന ഷാജനും മരിച്ച വാഹനാപകടത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും വിടപറഞ്ഞു. തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്റഫിന്റെ മകൻ കെ എ മുഹമ്മദ് ആഷിഖ് (25) ആണ് മരിച്ചത്.  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആഷിഖ് ഇന്നലെ രാത്രിയാണ് മരിച്ചത്. 
നവംബർ ഒന്നാം തിയതി പുലർച്ചെയാണ് ദേശീയപാതയിൽ അപകടമുണ്ടായത്. വെറ്റില ഭാഗത്ത് നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാർ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. കാറോടിച്ചിരുന്ന മാള സ്വദേശി അബ്ദുൽ റഹ്മാൻ ചികിത്സയിലാണ്. 

2019ലെ മിസ് കേരള വിജയിയാണ് അൻസി കബീർ. ഇതേ വർഷം റണ്ണറപ്പായിരുന്നു അഞ്ജന ഷാജൻ. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അൻസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇരുവരും മോഡലിങ് രം​ഗത്ത് സജീവമായിരുന്നു. ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only