18 നവംബർ 2021

ഫിറോസ് മയിലിനെ കൊല്ലാതെ വിട്ടു ; പക്ഷെ മയിലിനെ കൊന്നു തിന്നുന്ന മലയാളികളും ഇവിടെ ഉണ്ട്; വീഡിയോ
(VISION NEWS 18 നവംബർ 2021)
പ്രശസ്ത യൂട്യൂബറും പാചക വിദഗ്ദ്ധനുമായ ഫിറോസ് ചുട്ടിപ്പാറ അപ്ലോഡ് ചെയ്യുന്ന മിക്ക വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുമുണ്ട്.


എന്നാൽ താന്‍ ‘ മയിലിനെ കറിവയ്ക്കുന്നതിനായി ദുബായിലേക്ക് പോകുന്നു’ എന്നു അറിയിച്ചുകൊണ്ട് ഫിറോസ് പങ്കുവച്ച ഒരു വീഡിയോ വലിയ തോതിലുള്ള വിമര്‍ശനത്തിനാണ് വഴി വച്ചത്. ഇതോടെ വലിയൊരു വിഭാഗമാണ് ഫിറോസിനെതിരെ രംഗത്തെത്തിയത്. രൂക്ഷമായ ഭാഷയില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു വരികയും ചെയ്തിരുന്നു.

ദേശീയ പക്ഷിയെ ഒരു കാരണവശാലും കൊല്ലരുതെന്നും, ഒരു ജനതയുടെ വികാരമാണെന്നുമുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്നു. വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പുതിയ വീഡിയോ യൂ ടൂബിൽ അപ്ലോഡ് ചെയ്തിരുന്നു.

എന്നാല്‍ വീഡിയോയില്‍ ഒരു മയിലുമായി എത്തുന്നതായി കാണിക്കുന്നുണ്ടെങ്കിലും അദ്ദേഹം മയിലിനെ കൊല്ലുന്നില്ല. താന്‍ ഒരിക്കലും ദേശീയ പക്ഷിയെ കൊന്നു കറി വച്ച് കഴിക്കില്ല എന്നാണ് പിന്നീട് വീഡിയോയില്‍ പറയുന്നത്.

ദേശീയ പക്ഷിയെ കൊന്ന് ഭക്ഷിക്കുന്നതിനോട് താന്‍ ഒരിയ്ക്കലും യോജിക്കുന്നില്ലന്നും ഫിറോസ് വിശദീകരിച്ചു. ഒരു കണ്ടന്‍റ് ക്രിയേറ്റ് ചെയ്യുന്നതിന് വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ മയിലിനെ കൊന്നു കറി വയ്ക്കന്‍ പോകുന്നു എന്ന തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറയുന്നുണ്ട്. തുടർന്നു ആ വിവാദം ശുഭകരമായി പര്യവസാനിക്കുകയായിരുന്നു.

എന്നാല്‍ ഈ സംഭവം വലിയ വിവാദമായതോടെ ന്യൂസിലാൻഡിൽ താമസിക്കുന്ന മലയാളിയായ വ്ളോഗര്‍ നവീൻ ജോബിൻ്റെ 9 മാസ്സം പഴക്കമുള്ള ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തില്‍ വീണ്ടും ചർച്ച ആയിരിക്കുകയാണ്. ഇദ്ദേഹം ന്യൂസിലാന്‍റിലെ സ്ഥിരതമാസക്കാരനാണ്.

ഇദ്ദേഹം വേട്ടയാടി പിടിച്ച മയിലിനെ കറിവയ്ക്കുന്നതാണ് ഈ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ‘ശരിക്കും മ്മടെ നാടൻ കോഴിയുടെ ടേസ്റ്റ്’ എന്നാണ് മയിലിനെ കറി വച്ച് കഴിച്ചതിന് ശേഷം അദ്ദേഹവും സുഹൃത്തുക്കളും പറയുന്നത്. ബൂംബാങ്ങ് എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കു വച്ചിട്ടുണ്ട്. ന്യൂസിലാൻഡിൽ മയില്‍ ക്രമാതീതമായി പെരുകുന്നത് കൃഷിക്കും മറ്റും തടസ്സമാകുന്നത് കൊണ്ട് തന്നെ അവിടെ മയിലിനെ പിടിക്കുന്നതും ഭക്ഷിക്കുന്നതും നിയമ വിരുദ്ധമല്ല.

എന്നാല്‍ ഫിറോസിൻ്റെ വീഡിയോ വലിയ വിവാദമാകാന്‍ പ്രധാന കാരണമായി പലരും പറയുന്നത് അദ്ദേഹം മയിലിനെ പിടിക്കാനും കറി വയ്ക്കാനും വേണ്ടി മാത്രമായി ദുബായില്‍ പോകുന്നു എന്ന തമ്പ് നയിലോടെ കൂടി വീഡിയോ പോസ്റ്റ് ചെയ്തതിനാലാണ്.

എന്നാല്‍ നവീന്‍ ജോബ് എന്ന ഈ യൂ ടൂബര്‍ ഇത്തരത്തില്‍ വ്യത്യസ്ഥമായ നിരവധി വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. വീണ്ടും ചാര്‍ച്ചാ വിഷയമായിരിക്കുകയാണ് നവീന്‍റെ 9 മാസം പഴക്കമുള്ള ഈ വീഡിയോ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only